Our Services

കൈയ്യിലുള്ള പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സമ്പാദ്യം നിക്ഷേപമായി സൂക്ഷിക്കുന്നതിനുള്ള വിവിധ നിക്ഷേപ പദ്ധതികൾ ബാങ്കിൽ നിലവിലുണ്ട്. സേവിംഗ്സ് ബാങ്ക്, സ്ഥിരനിക്ഷേപം, കറണ്ട് അക്കൗണ്ട്‌ , ഡെയിലി ഡെപ്പോസിറ്റ് തുടങ്ങിയവ . ബാങ്കിൻറെ നിയമാവലിക്കും വ്യവസ്ഥക്കും വിധേയമായി നിക്ഷേപ സംഖ്യ നിക്ഷേപകന് എപ്പോൾ വേണമെങ്കിലും ബാങ്കിൽ നിന്നും പിൻവലിക്കുവാൻ കഴിയും.

കോർ ബാങ്കിംഗ്

ബാങ്കിംഗ് സേവനങ്ങളും അക്കൗണ്ടിംഗ് രീതികളും പൂർണ്ണമായി കമ്പ്യൂട്ടർ വല്ക്കരിച്ചിരിക്കുന്നു.കോർ ബാങ്കിംഗ് സംവിധാനത്തിലൂടെ ബ്രാഞ്ചുകൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നു.ഏതു ബ്രാഞ്ചിലും ഇടപാടുകൾ നടത്തുവാൻ കഴിയുന്നു.

എസ്.എം.എസ്. സേവനം

ഓരോ ഇടപാടുകളും പൊതു അറിയിപ്പുകളും വായ്പ,എം.ഡി.എസ് തവണ രീതികളും മറ്റും എസ്.എം.എസിലൂടെ ഇടപാടുകാർക്ക് ലഭ്യമാകുന്നു.

ലോക്കർ സൗകര്യം

ഇടപാടുകാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ലോക്കർ സൗകര്യം ഹെഡ് ആഫീസിലും ബ്രാഞ്ചുകളിലും ലഭ്യമാണ്.ആവശ്യമായ നിക്ഷേപം നടത്തണം.വാർഷിക വാടക നല്കണം.നോമിനേഷൻ സൗകര്യം ലഭ്യമാണ്

നീതി സ്റ്റോർ

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ നീതി സ്റ്റോർ നല്ല നിലയിൽ നടത്തിവരുന്നു.ഉത്സവകാലങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ചെറുവട്ടൂർ, നെല്ലിക്കുഴി ,കുറ്റിലഞ്ഞി തുടങ്ങി സ്ഥാപനങ്ങളിൽ പ്രത്യേക ഫെസ്റ്റിവൽ മാർക്കെറ്റുകളും നടത്തുന്നു.

വളം ഡിപ്പോ

കർഷകർക്കവശ്യമായ വളം ,കീടനാശിനി തുടങ്ങിയവ ലഭ്യമാക്കുന്നതിലേക്കായി ഹെഡ് ആഫീസിലും , നെല്ലിക്കുഴി ബ്രാഞ്ചിലും വളം ഡിപ്പോ നടത്തിവരുന്നു

ആഡിറ്റോറിയം

അംഗങ്ങൾക്കും , പൊതുജനങ്ങൾക്കും കുറഞ്ഞ വാടകയിൽ ടി.എം. മീതിയൻ സ്മാരക ഹാൾ ഉപയോഗിക്കുവാൻ കഴിയുന്നതാണ്

ആർ ടി ജി എസ് സംവിദാനം ലഭ്യമാണ്

വളരെ എളുപ്പത്തിൽ പണം അയക്കുന്നതിന് ആർ ടി ജി എസ് സംവിദാനം ലഭ്യമാണ് ്.

മെഡിക്കൽ സ്റ്റോർ

മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിന് വേണ്ടി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.

മെഡിക്കൽ ലബോറട്ടറി

ജനങ്ങൾക്ക് ഏറ്റവും നൂതനമായ ലബോറട്ടറി പരിശോധനകൾ മിതമായ നിരക്കിൽ സംവിദാനിക്കാൻ കഴിഞ്ഞു.

ഫിഷ് മാർട്ട്

ജനങൾക്ക് മികച്ച ഭക്ഷ്യോത്പന്നം എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഷ് മാർക്കറ്റ് തുടങ്ങി.