Loans

അംഗങ്ങളുടെ ആവശ്യത്തിന് അനുസൃതമായി വ്യത്യസ്ത വായ്പ പദ്ധതികൾ ബാങ്കിൽ നിലവിലുണ്ട് . കുറഞ്ഞ പലിശ .ഏറ്റവും കുറഞ്ഞ അനുബന്ധ രേഖകൾ എന്നിവ വായ്പയുടെ പ്രത്യേകതയാണ്. എ ക്ലാസ് അംഗങ്ങൾക്ക് മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ

കാർഷിക വായ്പ

അംഗങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ അനുബന്ധ ആവശ്യങ്ങൾക്കുമായി വായ്പ അനുവദിക്കുന്നു.നബാർഡിന്റെ വ്യവസ്ഥകൾക്കു വിധേയമായി എ ക്ലാസ് അംഗങ്ങൾക്കാണ് ഈ വായ്പ അനുവദിക്കുന്നത്.അംഗങ്ങളുടെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ പലിശ നിരക്കിൽ ആകർഷകവും വ്യത്യസ്തവുമായ വായ്പ പദ്ധതികൾ നിലവിലുണ്ട്.

ആവശ്യമായ രേഖകൾ

• തൽവർഷത്തെ ഭൂനികുതി അടച്ചതിനുള്ള രസീതും തിരിച്ചറിയൽ കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
• നിശ്ചിത ഫോറത്തിൽ അപേക്ഷിക്കേണ്ടതാണ്

ബിസിനസ് ഓവർ ഡ്രാഫ്റ്റ്‌ വായ്പ

• സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തുന്ന അംഗങ്ങൾക്ക് ഓവർ ഡ്രാഫ്റ്റ്‌ വായ്പ അനുവദിക്കുന്നു.

സാധാരണ വായ്പ

അംഗങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിർവഹിക്കുന്നതിനാണ് ഈ വായ്പ അനുവദിക്കുന്നത്.ബാങ്കിലെ എ ക്ലാസ് അംഗങ്ങൾക്ക് മാത്രമാണ് ഈ വായ്പ അനുവദിക്കുന്നത് .വസ്തു ഈടിന്മേലും രണ്ട് അംഗങ്ങളുടെ ജാമ്യത്തിലും , ശമ്പള സർട്ടിഫിക്കറ്റ് ജാമ്യത്തിലുമാണ് ഈ വായ്പ അനുവദിക്കുന്നത്.വായ്പ കാലാവധി 1 വർഷം മുതൽ 2 വർഷം വരെ .ബാക്കി നില്പു തുകയ്ക്ക് മാത്രം പലിശ.

വസ്തു ഈടിന്മേൽ വായ്പ ലഭിക്കുന്നതിന് വേണ്ട രേഖകൾ

• വസ്തുവിൻറെ ആധാരം.
• മുന്നാധാരങ്ങൾ
• കരം അടച്ച രസീത് .
• കൈവശ സർട്ടിഫിക്കറ്റ് & നോൺ അറ്റാച്മെൻറ്.
• ലൊക്കേഷൻ സ്കെച്.
• ബാധ്യത സർട്ടിഫിക്കറ്റ് .
• അഡ്വക്കേറ്റിൻറെ ലീഗൽ ഒപ്പീനിയൻ

കച്ചവട വായ്പ

അംഗങ്ങളായ 3 കച്ചവടക്കാരുടെ പരസ്പര ജാമ്യത്തിൽ നല്കുന്ന വായ്പ 30 മാസ കാലാവധി.സ്ഥാപനങ്ങളിൽ കളക്ഷൻ ഏജൻറ് നിത്യേന വന്നു പണം സ്വീകരിക്കുന്നു.

ആവശ്യമായ രേഖകൾ

• തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നല്കുന്ന ലൈസൻസ്.
• വാടക എഗ്രിമെൻറിൻറെ കോപ്പി.
• കരം അടച്ച രസീത്.

എം.ഡി.എസ്. വായ്പ

നിബന്ധനകൾക്കു വിധേയമായി എം.ഡി.എസിൽ ചേർന്നിട്ട് നറുക്ക് ലഭിക്കാതെ വരുന്നവർക്ക് എം .ഡി. എസിൻറെ 70% വരെ വായ്പയായി നല്കുന്നു.എം.ഡി.എസ് ലഭിക്കുമ്പോൾ വായ്പയിൽ വരവ് വയ്ക്കുന്നു.വായ്പയുടെ പലിശയും എം.ഡി.എസ് തവണ സംഖ്യയും എല്ലാ മാസവും അടയ്ക്കണം

സ്വർണ്ണ പണയ വായ്പ

സ്വർണ്ണ പണ്ടം പണയമായി സ്വീകരിച്ച് വയ്പക്കാരന് സ്വർണ്ണം വില്പന നടത്താതെ എത്രയും എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുന്നു.നിത്യോപയോഗം കഴിഞ്ഞുള്ള സ്വർണ്ണം വീട്ടിൽ സൂക്ഷിക്കാതെ അവ ഉല്പാദനപരമായ ആവശ്യത്തിന് ഉപയോഗപ്പെടുത്തുവാൻ കഴിയുന്നു.പൂർണ്ണ സുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നു.

വിദ്യാഭ്യാസ വായ്പ

അംഗങ്ങളുടെ മക്കളുടെ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനൊഴികെയുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നിബന്ധനകൾക്കു വിധേയമായി വായ്പ നല്കുന്നു.

നെൽകർഷകർക്കുള്ള പലിശ രഹിത വായ്പ.

• നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പലിശ രഹിത വായ്പ നല്കുന്നു.
• നെൽവയലിൻറെ കരം അടച്ച രസീത് നല്കണം .
• 6 മാസം കാലാവധി

ഗൃഹോപകരണ വായ്പ

അംഗങ്ങളുടെ വീടുകളിലേക്കാവശ്യമായ ഗൃഹോപകരണങ്ങളും മറ്റും വാങ്ങുന്നതിന് വായ്പ നല്കുന്നു.വാങ്ങുന്ന വസ്തുവിൻറെ ക്വട്ടേഷൻ തുകയുടെ 80% വായ്പയായി അനുവദിക്കും.36 മാസ കാലാവധികൊണ്ട് തിരിച്ചടക്കണം