Deposits

കൈയ്യിലുള്ള പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സമ്പാദ്യം നിക്ഷേപമായി സൂക്ഷിക്കുന്നതിനുള്ള വിവിധ നിക്ഷേപ പദ്ധതികൾ ബാങ്കിൽ നിലവിലുണ്ട്. സേവിംഗ്സ് ബാങ്ക്, സ്ഥിരനിക്ഷേപം, കറണ്ട് അക്കൗണ്ട്‌ , ഡെയിലി ഡെപ്പോസിറ്റ് തുടങ്ങിയവ . ബാങ്കിൻറെ നിയമാവലിക്കും വ്യവസ്ഥക്കും വിധേയമായി നിക്ഷേപ സംഖ്യ നിക്ഷേപകന് എപ്പോൾ വേണമെങ്കിലും ബാങ്കിൽ നിന്നും പിൻവലിക്കുവാൻ കഴിയും.

സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്

അംഗങ്ങളുടേയും ഇടപാടുകാരുടെയും ഇടയിൽ സമ്പാദ്യ ശീലം വളർത്തുന്നതിനുള്ള അക്കൗണ്ടാണിത്.നിക്ഷേപകന് പണം ആവശ്യമായി വന്നാൽ എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കുവാൻ സാധിക്കും. സുരക്ഷിതമായ ഈ സമ്പാദ്യ പദ്ധതിയിൽ പരമാവധി 4% പ്രതിവർഷം പലിശ നല്കുന്നു.കോർ ബാങ്കിംഗ് സൗകര്യമുള്ളതിനാൽ ഏതു ബ്രാഞ്ചിൽ നിന്നും ഇടപാടുകൾ നടത്തുവാൻ കഴിയുന്നു. എ ടി എം സൗകര്യം ഉടൻ ലഭ്യമാകും.

ആർക്കൊക്കെ തുടങ്ങാം

• ഏതു വ്യക്തിക്കും സ്വന്തം പേരില് അക്കൗണ്ട്‌ ആരംഭിക്കുവാൻ കഴിയും .ഒന്നിലധികം വ്യക്തികൾ ചേർന്ന് കൂട്ടായും അക്കൗണ്ട്‌ ആരംഭിക്കാം .
• നിരക്ഷരരായ ആളുകൾക്കും, അംഗപരിമിതാരായ ആളുകൾക്കും അക്കൗണ്ട്‌ ആരംഭിക്കാം.
• മൈനർ ആയ കുട്ടികൾ ,വിദ്യാർഥികൾ എന്നിവർക്കും അക്കൗണ്ട്‌ ആരംഭിക്കാം .
• രജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾ , വായനശാലകൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർക്കും ആരംഭിക്കാവുന്നതാണ്

സവിശേഷതകൾ

പലിശ;- ഓരോ വർഷവും പരമാവധി 4% പലിശ നല്കുന്നു.
പാസ്‌ ബുക്ക്‌ ഓരോ നിക്ഷേപകനും അക്കൗണ്ട്‌ നമ്പർ, പേര് ,അഡ്രസ്‌ എന്നിവ രേഖപ്പെടുത്തിക്കൊണ്ടുള്ള പാസ്‌ ബുക്ക്‌ അനുവദിക്കും .ഇടപാട് നടത്തുന്നതിനനുസരിച് ആയത് പാസ്‌ ബുക്കിൽ ചേർത്ത് നല്കുന്നതായിരിക്കും.

അക്കൗണ്ട്‌ തുടങ്ങുന്നതിനാവശ്യമായ രേഖകൾ

• പാസ്‌ പോർട്ട്‌ സൈസ് ഫോട്ടോ.
• അഡ്രസ്‌ തെളിയിക്കുന്നതിനുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ .
• ബാങ്കിലെ അംഗങ്ങളോ ഇടപടുകാരോ പരിചയപ്പെടുത്തൽ

സ്ഥിര നിക്ഷേപം

കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള നിക്ഷേപമായതുകൊണ്ട് ഇത് ഒരു സ്ഥിര നിക്ഷേപമാണ് .ഒരു നിശ്ചിത സംഖ്യ നിശ്ചിത കാലത്തേക്ക് നിശ്ചിത പലിശ നിശ്ചയിച്ചുകൊണ്ടുള്ള നിക്ഷേപമാണിത്.നിക്ഷേപ പലിശ നിക്ഷേപത്തിൻറെ കാലാവധിയെ അടിസ്ഥാനപ്പെടുത്തി മാറിക്കൊണ്ടിരിക്കും . നീണ്ട കാലത്തേക്കുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശ .ഇടപാടുകാരന്റെ ആവശ്യാനുസരണം നിക്ഷേപത്തിൻറെ കാലയളവ്‌ വ്യത്യാസപ്പെടുത്താവുന്നതാണ്. 15 ദിവസം മുതൽ വിവിധ കാലാവധിക്ക് നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപ കാലാവധിക്ക് പലിശ നിക്ഷേപത്തിന്റെ കൂടെ കൂട്ടി നിക്ഷേപിക്കാവുന്നതാണ്.സ്ഥിര നിക്ഷേപത്തിൽ വായ്പ സൗകര്യം ലഭ്യമാണ് .

ആർക്കൊക്കെ തുടങ്ങാം

• വ്യക്തികൾ
• സ്ഥാപനങ്ങൾ

സവിശേഷതകൾ

• ഉയർന്ന പലിശ നിരക്ക്
• നോമിനേഷൻ സൗകര്യം ലഭ്യമാണ്.
• പ്രതിമാസ പലിശ എസ് ബി അക്കൌണ്ടിലേക്ക് .
• മുതിർന്ന പൗരന്മാർക്ക് 1/2 % പലിശ കൂടുതൽ

അക്കൗണ്ട്‌ തുടങ്ങുന്നതിനാവശ്യമായ രേഖകൾ

• നിശ്ചിത ഫോറത്തിൽ അപേക്ഷ നല്കേണ്ടതാണ് .
• അഡ്രസ്സ് , വയസ്സ് എന്നിവ തെളിയിക്കുന്നതിന് തിരിച്ചറിയൽ രേഖ .

കറണ്ട് അക്കൗണ്ട്

പലിശ ആഗ്രഹിക്കാത്തവർക്കും തുടർച്ചയായി ഒരു അക്കൗണ്ടിൽ ഇടപാട് നടത്തുന്നവരുടെ സൗകര്യാർത്ഥവും എസ്.ബി.ഐ അക്കൌണ്ടിനുപകരമായി ഈ അക്കൗണ്ട് ഉപയോഗപ്പെടുത്താവുന്നതാണ്

ആർക്കൊക്കെ തുടങ്ങാം

• വ്യക്തികൾ
• സ്ഥാപനങ്ങൾ

ഡെയിലി ഡെപ്പോസിറ്റ്

ബാങ്കിൻന്റെ കളക്ഷൻ ഏജെന്റുമാർ നിക്ഷേപകരിൽ നിന്ന് നേരിട്ട് വീടുകളിലോ , വ്യാപാര തൊഴിൽ സ്ഥാപനത്തിലോ ദിവസേനയോ നിക്ഷേപകന്റെ സൗകര്യപ്രദമായ ദിവസങ്ങളിലോ ചെന്ന് നിക്ഷേപം സ്വീകരിക്കുന്നു.

ആർക്കൊക്കെ തുടങ്ങാം

വ്യക്തികളുടെ പേരിൽ മാത്രമേ ഈ അക്കൗണ്ട് ആരംഭിക്കുവാൻ കഴിയുകയുള്ളൂ

സവിശേഷതകൾ

നിക്ഷേപ സംഖ്യ മാസത്തിലൊരിക്കൽ എം ഡി എസ് ലേക്കോ വായ്പകളിലേക്കോ ട്രാൻസ്ഫർ ചെയ്യുവാൻ സൗകര്യം . 3 മാസത്തിൽ ഒരിക്കൽ നിക്ഷേപ സംഖ്യ പൂർണമായോ , ഭാഗീഗമായൊ പിൻവലിക്കുവാൻ സാധിക്കും. കമ്പ്യൂട്ടർ സംവിധാനം ഉപയോഗിച്ച് കളക്റ്റ് ചെയ്യുന്നതിനാൽ പൂർണ്ണ സുരക്ഷ.

മെമ്പേഴ്സ് ഡിപ്പോസിറ്റ് സ്കീം (എം.ഡി.എസ് )

1 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ സലയുള്ള എം ഡി എസ് നടത്തിവരുന്നു. എ ക്ലാസ് അംഗങ്ങൾക്കും സി ക്ലാസ് അംഗങ്ങൾക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 20 മാസം 40 മാസം കൊണ്ട് അവസാനിക്കുന്ന ലളിതമായ ജാമ്യവ്യവസ്ഥ . നറുക്ക് ലഭിക്കാത്തവർക്ക് വായ്പ സൗകര്യം . ഡെയിലി കളക്ഷൻ ഏജെന്റുമാർ സ്ഥാപനങ്ങളിലും വീടുകളിലും എത്തി കളക്റ്റ് ചെയ്യുന്നു.

hnhn[Imebfhnse ]eni \nc¡v

Imemh[n

\nehnse ]eni \nc¡v

]eni \nc¡v

apXnÀ¶ ]uc·mÀ

15 - 45 Znhkw

6

6.5

46 - 90 Znhkw

6.5

7

91 - 179 Znhkw

7.25

7.75

180 - 364 Znhkw

7.5

8

1 വർഷം മുതൽ 2 വർഷത്തിന് താഴെ വരെ Znhkw

8.25

8.75

2 വർഷവും അതിനു മുകളിലേക്കും Znhkw

8

8.5