2024 സഹകരണഓണവിപണി ആരംഭിച്ചു

2024-Sep-12-Thu

കുറ്റിലഞ്ഞി സർവീസ് സഹകരണബാങ്കിന്റെ നേത്രത്വത്തിൽ സഹകരണഓണവിപണി ആരംഭിച്ചു.ബാങ്ക് പ്രസിഡന്റ് Pk റഷീദിന്റെ ആദ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ അംഗം റഷീദസലിം ആദ്യ വിൽപ്പന നിർവഹിച്ചു. പൊതു വിപണിയേക്കാൾ 500രൂപ കുറവിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും വിതരണം ചെയ്തുവരുന്നു. ബോർഡ് അംഗങ്ങളായ Pk കൃഷ്ണൻ. മൈ‌തീൻ കല്ലറക്കൽ. സജിജോസഫ്. KK ബഷീർ.ബിന്ദുജയകുമാർ. AR അനീഷ്. റംലഇബ്രാഹിം. സതീഷ്ബാബു. ഗീതരാജേന്ദ്രൻ. KG സാബു. MM അലിയാർ. TSസിദ്ധിക്ക് സെക്രട്ടറി KG സിരിമാവോ. എന്നിവർ നേതൃത്വം നൽകി. ഇതോടൊപ്പം വെള്ളിയാഴ്ച ചെറുവട്ടൂർ കുറ്റിലഞ്ഞി ബ്രാഞ്ചുകളിൽ പച്ചക്കറി ചന്ത ഉണ്ടായിരിക്കുന്നതാണെന്ന്പ്രസിഡന്റ് അറിയിച്ചു. Read More

Share on WhatsApp FaceBook

സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ആരംഭിച്ചു

2024-Sep-12-Thu

സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ആരംഭിച്ചു... ഓണത്തോടനുബന്ധിച്ചു കുറ്റിലഞ്ഞി സർവീസ് സഹകരണബാങ്ക് വഴി വിതരണം ചെയ്യുന്ന പെൻഷൻ ആന്റണിജോൺ MLA വീടുകളിൽ എത്തിച്ചു കൊടുത്ത് കൊണ്ട് ആരംഭിച്ചു നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ MB ജമാൽ.ബാങ്ക് പ്രസിഡന്റ് Pk റഷീദ്.ബോർഡ് മെമ്പർമാരായ KK ബഷീർ. സജിജോസഫ്. Pk കൃഷ്ണൻ. മൈ‌തീൻ കല്ലറക്കൽ. സെക്രട്ടറി KG സിരിമാവോ. Ta വാസുകുട്ടൻ എന്നിവർ പങ്കെടുത്തു Read More

Share on WhatsApp FaceBook

2024 വയോജനമിത്രം പെൻഷൻ വിതരണം ചെയ്തു

2024-Sep-06-Fri

കുറ്റിലഞ്ഞി സർവീസ് സഹകരണബാങ്കിൽ വയോജനമിത്രം പെൻഷൻ വിതരണം ചെയ്തു.... 2019മുതൽ ബാങ്കിൽ നടത്തിവരുന്ന പദ്ധതിയുടെ ഈ വർഷത്തെ വിതരണോത്ഘാടനം കേരളബാങ്ക് ചെയർമാൻ ഗോപികോട്ടമുറിക്കൽ നിർവഹിച്ചു. കേരളത്തിൽ ചുരുക്കം സംഘങ്ങളിൽ മാത്രം ഈ പദ്ധതി നിലവിൽ ഉള്ളത്‌ എന്ന് ചെയർമാൻ പറഞ്ഞു. 21ലക്ഷം രൂപ നിലവിൽ ഈ പദ്ധതിയിലൂടെ അംഗങ്ങൾക്ക് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് PK റഷീദ് ആദ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് അംഗം kk ബഷീർ സ്വാഗതം പറഞ്ഞു. മുൻ ബാങ്ക് പ്രസിഡന്റ് CA മക്കാർ. MM അലിയാർ. മൈ‌തീൻ കല്ലറക്കൽ. Kk കൃഷ്ണൻ.സിദ്ധിക്ക്. ബിന്ദുജയകുമാർ. റംല ഇബ്രാഹിം സെക്രട്ടറി kG സിരിമാവോ എന്നിവർ സംസാരിച്ചു Read More

Share on WhatsApp FaceBook

സ്വാതന്ത്ര്യത്തിന്റെ എഴുപതിഎട്ടാം വാർഷികം കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൽ

2024-Aug-15-Thu

ബാങ്ക് പ്രസിഡന്റ്‌ പി കെ റഷീദ് പതാക ഉയർത്തി. ബോർഡ്‌ മെമ്പർ എം എം അലിയാർ, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. Read More

Share on WhatsApp FaceBook

5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി

2024-May-09-Thu

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി .ബാങ്ക് പ്രസിഡന്റ് പി കെ റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആൻറണി ജോൺ എം എൽ എ തുക ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, കെ .ജി ചന്ദ്രബോസ് , ബോർഡ് മെമ്പർമാരായ സജി ജോസഫ് , അലിയാർ എം എം , മൈതീൻ കെ എ , കൃഷ്ണൻ പി കെ , ബഷീർ കെ കെ , ബാങ്ക് സെക്രട്ടറി സിരിമാവോ കെ ജി , ബാങ്ക് ജീവനക്കാർ , സഹകാരികൾ എന്നിവർ പങ്കെടുത്തു. Read More

Share on WhatsApp FaceBook

സംയോജിത കൃഷി വികസന പദ്ധതി 2024

2024-Jun-26-Wed

കുറ്റിലഞ്ഞി : കേരള കർഷകസംഘം, കെ എസ് കെ ടി യു, ജനാധിപത്യമഹിളാ അസോസിയേഷൻ, ഡി വൈഎഫ്ഐ എന്നിവയുടെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. കുറ്റിലഞ്ഞി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഏരിയതല ഉദ്ഘാടനം ശ്രീ. ആർ അനിൽകുമാർ ( എഫ്. ഐ. റ്റി ചെയർമാൻ) നിർവഹിച്ചു. കർഷകകേരളം ജനകീയ ഇടപെടൽ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുള്ള സംയോജിത ജൈവ പച്ചക്കറി കൃഷിക്കാണ് തുടക്കം ആയത്. സംയോജിത കൃഷി ക്യാമ്പയിന്റെ ഭാഗമായി ഓണത്തിന് വിളവെടുക്കാവുന്ന തരത്തിലാണ് കൃഷി ഇറക്കിയത്. വ്യത്യസ്ത ഭാഗങ്ങളായി തിരിച്ച് പയർ വർഗ്ഗങ്ങൾ വ്യത്യസ്ത തരത്തിലുള്ള മുളക്, വെണ്ട, വഴുതനങ്ങ, പടവലം, വെള്ളരി, തക്കാളി മറ്റു പച്ചക്കറികൾ എന്നിവ തരം തിരിച്ചാണ് കൃഷി.സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി സഖാവ് K A ജോയ് ,കഷകസംഘ നേതാക്കളായ സാബു വർഗീസ് , കെ കെ ശിവൻ ,കർഷക തൊഴിലാളി നേതാവായ കെ.പി മോഹനൻ ,സിപിഐഎം കോതമംഗലം ഏരിയ കമ്മറ്റീ അംഗം കെ ജി ചന്ദ്രബോസ്, സിപിഐഎം നെല്ലിക്കുഴി സൗത്ത് ലോക്കൽ സെക്രട്ടറി സഹീർ കോട്ടപറമ്പിൽ, കുറ്റിലഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി.കെ റഷീദ്, സെക്രട്ടറി കെ.ജി സിരിമാവോ , ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ സജി ജോസഫ് , പി കെ കൃഷ്ണൻ, എം.എം അലിയാർ, ബഷീർ കെ.കെ എന്നിവരും മറ്റു ജീവനക്കാരും പങ്കെടുത്തു. Read More

Share on WhatsApp FaceBook

സ്പെഷ്യൽ കുടിശ്ശിക നിവാരണം 2024

2024-Jun-18-Tue

പ്രിയ സഹകാരികളെ,
കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം സഹകരണ സംഘത്തിലെ വായ്‌പ തിരിച്ചടവുകൾ മുടങ്ങി എ.ആർ.സി, ഇ.പി നടപടികൾ നേരിടുന്നവർക്കായി നടത്തുന്ന പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതി ജൂൺ27,28 എന്നീ തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ബാങ്കിന്റെ ഹെഡ് ഓഫീസിൽ വച്ച് നടപ്പിലാക്കുന്നു. ഈ മെഗാ അദാലത്തിൽ പങ്കെടുത്തു പരമാവധി ഇളവുകളോടെ ജപ്തി നടപടികളിൽ നിന്നും മുക്തി നേടുവാനും വായ്‌പകൾ തീർക്കുന്നതിനുമായുള്ള സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക. Read More

Share on WhatsApp FaceBook

നിക്ഷേപ സമാഹരണം 2024

2024-Jan-10-Wed

ബഹുമാന്യരേ,
കേരള സംസ്ഥാന സഹകരണ നിക്ഷേപ സമാഹരണം 2024 ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ നടക്കുകയാണ്. കുറ്റിലഞ്ഞി സർവ്വീസ് ബാങ്ക് 100 കോടിയിൽ നിക്ഷേപം എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്. മുഴുവൻ സഹകാരികളുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. Read More

Share on WhatsApp FaceBook

സഹകരണ മെഡിക്കല്‍ ലാബ് ചെറുവട്ടൂര്‍

2021-Aug-02-Mon

ആരോഗ്യ രംഗത്തെ ബാങ്കിന്‍റെ ഇടപെടലിന്‍റെ ഭാഗമായി ചെറുവട്ടൂര്‍ ജംഗ്ഷനില്‍ 02/08/21 ല്‍ ആധുനിക രീതിയില്‍ ഒരു മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ചുരുങ്ങിയ നാളുകൊണ്ടു തന്നെ മികച്ച സേവനം കാഴ്ചവയ്ക്കുന്നതിന് മെഡിക്കല്‍ ലാബിനു കഴിഞ്ഞിട്ടുണ്ട്. Read More

Share on WhatsApp FaceBook

സഹകരണ മെഡിക്കല്‍ സ്റ്റോര്‍ ചെറുവട്ടൂര്‍

2021-Jun-03-Thu

ആരോഗ്യ രംഗത്തെ ബാങ്കിന്‍റെ ഇടപെടലിന്‍റെ ഭാഗമായി 03/06/2021 ചെറുവട്ടൂര്‍ ജംഗ്ഷനില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചുരുങ്ങിയ നാളുകൊണ്ടു തന്നെ മികച്ച രീതിയില്‍ ബിസിനസ്സ് കണ്ടെത്തുന്നതിന് മെഡിക്കല്‍ സ്റ്റോറിനു കഴിഞ്ഞിട്ടുണ്ട്.2022 ജനുവരി 10,11,12 എന്നീ മൂന്ന് ദിവസങ്ങളിലായി ഒരു സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. 300 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് വലിയ ഇളവ് നല്‍കി വരുന്നുണ്ട്. Read More

Share on WhatsApp FaceBook

കോവിഡ്-19

1970-Jan-01-Thu

കോവിഡ്-19 എന്ന മഹാമാരിക്കെതിരെ പോരാടുവാന്‍ ബാങ്കിന്‍റെ ഭാഗത്തു നിന്നും വലിയ തോതില്‍ ഇടപെടലുകള്‍ നടത്തുകയുണ്ടായി. മുഴുവന്‍ ആളുകളെയും വാക്സിനേറ്റ് ചെയ്യുക എന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയം നടപ്പിലാക്കുവാന്‍ ബാങ്കും പങ്കാളിയായി. തുടക്കത്തില്‍ തന്നെ കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്‍തോതില്‍ സംഭാവന നല്‍കുവാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ട് വന്നു.
ബാങ്കിന്‍റെ പൊതു നډഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപയും ജീവനക്കാരുടെയും ബോര്‍ഡ് അംഗങ്ങളുടേയും വിഹിതമായി 434700/- രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയുണ്ടായി.
39460/- രൂപയുടെ മരുന്നും മറ്റ് ഉപകരണങ്ങളും ചെറുവട്ടൂര്‍ പി.എച്ച്.സി യ്ക്ക് നല്‍കുകയുണ്ടായി. ഒരേക്കറോളം സ്ഥലത്ത് ബാങ്ക് നടത്തിയ കപ്പ കൃഷി വിളവെടുത്ത് വിവിധ വാര്‍ഡുകളിലായി സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി.
Read More

Share on WhatsApp FaceBook

പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്.

2020-Jun-30-Tue

ആതുര സേവന രംഗത്തെ ബാങ്കിന്‍റെ ഒരു ഇടപെടല്‍ എന്ന നിലയ്ക്കാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് തുടക്കം കുറിച്ചത്. ഇതിന്‍റെ ഭാഗമായി ബാങ്ക് നടത്തിയ സര്‍വ്വേയില്‍ ബാങ്ക് പ്രവര്‍ത്തന പരിധിയില്‍ പൂര്‍ണ്ണമായി കിടപ്പിലായ മുപ്പതോളം പേരെയും നിരവധി ക്യാന്‍സര്‍ രോഗികളെയും സ്ട്രോക്ക് വന്ന് ഭാഗികമായി തളര്‍ന്ന് പോയവര്‍ കിഡ്നി സംബന്ധമായ രോഗം ബാധിച്ച് ഡയാലിസിസിനു വിധേയരായവര്‍ അല്‍ഷിമേഴ്സ് ബാധിതര്‍ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവര്‍ , ഹൃദയ സംബന്ധമായ രോഗം ബാധിച്ചവര്‍ തുടങ്ങി പരസഹായവും പരിചരണവും ആവശ്യമായ നിരവധിപ്പേരെ കണ്ടെത്തുവാന്‍ കഴിഞ്ഞു.
റ്റി എം മീതിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന രണ്ട് ആംബുലന്‍സ്, രണ്ട് ഫ്രീസര്‍, ഒരു ജനറേറ്റര്‍ എന്നിവ സൗജന്യമായി ബാങ്കിന് വിട്ടു നല്‍കുകയുണ്ടായി. Read More

Share on WhatsApp FaceBook

നെല്‍കൃഷി ആരംഭിച്ചു.

2020-Oct-31-Sat

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാങ്കിന്‍റെ നോതൃത്വത്തില്‍ അരികു പുറത്ത് പാട ശേഖരത്ത് നെല്‍കൃഷി ആരംഭിച്ചു . ആന്‍റണി ജോണ്‍ എം എല്‍ എ വിത്ത് വിതച്ച് കൊണ്ട് തുടക്കം കുറിച്ചു . ബാങ്ക് പ്രസിഡന്‍റ് റ്റി.എം അബ്ദുള്‍ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലിം, പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി , ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ എം പരീത്, അസി.രജിസ്ട്രാര്‍ കെ വി സുധീര്‍, , കൃഷി ഓഫീസര്‍ ജിജി ജോബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read More

Share on WhatsApp FaceBook

ഹരിതം സഹകരണം.

2021-Jun-05-Sat

പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി 5 സ്കൂളുകളില്‍ മുന്തിയ ഇനം കുടംപുളി തൈകള്‍ വിതരണം ചെയ്തു.
Read More

Share on WhatsApp FaceBook

ഫിഷ് മാര്‍ട്ട്

2020-Oct-21-Wed

ബാങ്ക് മത്സ്യഫെഡുമായി സഹകരിച്ച് നെല്ലിക്കുഴിയില്‍ 2020 ഒക്ടോബര്‍ 21-ാം തീയതി ഫിഷ് മാര്‍ട്ട് ആരംഭിച്ചു. മാര്‍ട്ടിന്‍റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആന്‍റണി ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലിം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം പരീത് മറ്റ് ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിഷരഹിതവും ശുദ്ധവുമായ മത്സ്യം മത്സ്യഫെഡു തന്നെ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. Read More

Share on WhatsApp FaceBook

ഗ്രോ ബാഗും ജൈവ വളവും വിതരണം ചെയ്തു.

2020-Jun-05-Fri

കോവിഡ് 19 ന്റെപശ്ചാത്തലത്തിൽ സമീപ ഭാവിയിൽ ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നാടിൻറെ കാർഷിക സ്വയം പര്യാപ്തത ലക്ഷ്യമാക്കിക്കൊണ്ടു കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് ബൃഹദ് പദ്ധതികളുമായി മുനോട്ടു വരുന്നു. അതിന്റെ ആദ്യഘട്ടമായി ഗ്രോ ബാഗും ജൈവ വളവും വിതരണം ചെയ്തു. Read More

Share on WhatsApp FaceBook

വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി

2020-Jun-29-Mon

കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് ഇരുപത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ നല്കി. വിതരണ ഉത്‌ഘാടനം ആൻറണി ജോൺ എം എൽ എ നിർവ ഹിച്ചു. ബാങ്ക് പ്രസിഡൻറ് റ്റി എം അബ്ദുൾ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ എം പരീത് , എ ഇ ഒ അനിത എ എൻ , ജ്യോതിഷ് പി , ആസിയ അലിയാർ, അസീസ് റാവുത്തർ, പി എം മജീദ്, സെക്രട്ടറി സിരിമാവോ കെ ജി, ബോർഡ് അംഗങ്ങൾ, സ്‌കൂൾ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. Read More

Share on WhatsApp FaceBook

പരിസ്ഥിതി ദിനാചരണം

2019-Jun-05-Wed

പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയിൽ 150 പേർക്ക് മുന്തിയ ഇനം കശുമാവിൻ തൈകൾ വിതരണം ചെയ്തു. Read More

Share on WhatsApp FaceBook

വയോജന മിത്രം പെൻഷൻ പദ്ധതി

2019-Dec-27-Fri

ബാങ്കിൽ 25 വർഷം അംഗമായി ഇരിക്കുകയും 70 വയസ്സ്‌ പൂർത്തിയാവുകയും ചെയ്ത അംഗങ്ങൾക്കായി വയോജന മിത്രം പെൻഷൻ പദ്ധതി നടപ്പിലാക്കി. ബഹു കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ ഉദ്‌ഘാടനം നിർവഹിച്ചു . Read More

Share on WhatsApp FaceBook

ചെറുവട്ടൂർ യു പി സ്‌കൂൾ ബ്രാഞ്ച് ഉദ്‌ഘാടനം

2019-Sep-30-Mon

2019 സെപ്തംബർ 30 നു ചെറുവട്ടൂർ യു പി സ്‌കൂൾ ജംഗ്ഷനിൽ എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടി ബാങ്കിന്റെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഷീദ സലിം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രഞ്ജിനി രവി ജില്ലാപഞ്ചായത് അംഗം ശ്രീ കെ എം പരീത് ബാങ്ക് പ്രസിഡന്റ് ശ്രീ റ്റി എം അബ്ദുൾ അസീസ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു ജയകുമാർ, അസി രജിസ്ട്രാർ ശ്രീ കെ വി സുധീർ , ഗ്രാമപഞ്ചായത്ത് അംഗമാണ് , വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു Read More

Share on WhatsApp FaceBook

പച്ചക്കറി തൈയും ജൈവവളവും വിതരണം ചെയ്തു .

2018-Feb-12-Mon

ബാങ്കിന്റെ ജൈവ ജീവിതം പദ്ധതി പ്രകാരം 500 കുടുംബങ്ങൾക്കുന്നകുടുംബങ്ങൾക്കു പച്ചക്കറി തൈയും ജൈവ വളവും വിതരണം ചെയ്തു. വിതരണോദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഷീദ സലിം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് റ്റി എം അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. അസീസ് റാവുത്തർ, സിദ്ദിക്കുൽ അക്ബർ , അബ്ദുൽ സലാം പി എം , സജി ജോസഫ് , മൈതീൻ കല്ലറക്കൽ, സിരിമാവോ കെ ജി തുടങ്ങിയവർ ആശംസകൾ നേർന്നു. Read More

Share on WhatsApp FaceBook

സഹകരണ മെഡിക്കൽ സ്റ്റോർ ആൻഡ് സഹകരണ മെഡിക്കൽ ലാബ്

2018-Aug-16-Thu

ആരോഗ്യ രംഗത്തെ ബാങ്കിന്റെ ഇടപെടലിന്റെ ഭാഗമായി നെല്ലിക്കുഴി ജംഗ്ഷനിൽ ഒരു മെഡിക്കൽ സ്റ്റോറും മെഡിക്കൽ ലാബും ആരംഭിച്ചു . ഉത്‌ഘാടന ചടങ്ങു ബഹു .എം പി ജോയ്‌സ് ജോർജ്, ബഹു. എം ൽ എ. ആന്റണി ജോൺ എന്നിവരെ പങ്കെടുപ്പിച്ചു വിപുലമായി നടത്തുവാനാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും പെട്ടെന്നുണ്ടായ പ്രളയത്തെ തുടർന്ന് ആർഭാടങ്ങൾ ഒഴിവാക്കി ഉത്‌ഘാടനം ജനകീയമാക്കി. ഉത്‌ഘാടനത്തോടനുബന്ധിച്ചു ഒരു മെഗാ മെഡിക്കൽ ക്യാമ്പും നടത്തി. 100 ൽ പരം രോഗികളെ പരിശോധിക്കുകയും ആവശ്യക്കാർക്ക് ലാബ് ടെസ്റ്റുകളും , മരുന്നും സൗജന്യമായി നൽകുകയും ചെയ്തു. ടെസ്റ്റുകളും മരുന്നും 5 % മുതൽ 30 % വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്. Read More

Share on WhatsApp FaceBook

എസ് എസ് എൽ സി , പ്ലസ്‌ ടു അവാർഡുകൾ വിതരണം ചെയ്തു .

2018-Jun-25-Mon

2017 - 2018 എസ് എസ് എൽ സി , പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ട്രോഫിയും നല്കി ആദരിച്ചു. Read More

Share on WhatsApp FaceBook

സഹകരണ സ്കൂൾ വിപണി

2018-May-07-Mon

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതിനായി കൺസ്യൂമർ ഫെഡുമായി സഹകരിച് ചെറുവട്ടൂരിൽ സ്കൂൾ വിപണി ആരംഭിച്ചു. സ്കൂൾ വിപണിയുടെ ഉത്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഷീദ സലിം നിർവഹിച്ചു. Read More

Share on WhatsApp FaceBook

പരിസ്ഥിതി ദിനാചരണം

2017-Jun-25-Sun

ചക്ക കേരളത്തിന്റെ ഔദ്യോഗിക പഴമായി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്ലാവിൻ തൈ വിതരണത്തിൻറെ താലൂക് തല ഉത്‌ഘാടനം നമ്മുടെ ബാങ്കിൽ വച്ച് നടത്തപ്പെടുന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ശ്രീമതി എം എസ ലൈല ഉത്‌ഘാടനം നിർവഹിച്ചു. Read More

Share on WhatsApp FaceBook

സഹകരണ സിമെൻറ്‌ സ്റ്റോർ ഉത്‌ഘാടനം .

2018-May-07-Mon

കെട്ടിട നിർമാണ മേഖലയിലെ വിലക്കയറ്റവും സ്വകാര്യ സംരംഭകരുടെ ചൂഷണവും തടയുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ സ്ഥാപനമായ മലബാർ സിമെന്റ്സുമായി സഹകരിച്ചു ബാങ്കിന്റെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് സഹകരണ സിമെൻറ് സ്റ്റോർ ആരംഭിക്കുന്നത്.സിമെൻറ് സ്റ്റോറിന്റെ ഉത്‌ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രഞ്ജിനി രവി നിർവഹിച്ചു. Read More

Share on WhatsApp FaceBook

സഹകരണ വാരാഘോഷം

2017-Nov-14-Tue

" ജനശാക്തീകരണം സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ " എന്ന വിഷയത്തെ ആസ്പദമാക്കിയാണ് 64 - മത് സഹകരണ വാരാഘോഷം നടക്കുന്നത്. ഗ്രാമീണ ജീവിതത്തിൻറെ മുഖച്ഛായ മാറ്റുവാൻ സഹകരണ പ്രസ്ഥാനം നടത്തിയിട്ടുള്ള ഇടപെടലുകൾ ഈ അവസരത്തിൽ സ്മരിക്കുന്നതിനോടൊപ്പം ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുവാൻ സഹകരണ മേഖലയ്ക്കാകും എന്ന് കാലം തെളിയിക്കും.കുറ്റിലഞ്ഞി സർവിസ് സഹകരണ ബാങ്കിൻറെ വാരാഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രസിഡൻറ് റ്റി.എം അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയും സഹകരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. Read More

Share on WhatsApp FaceBook

പച്ചക്കറി തൈകളും ജൈവ വളവും വിതരണം ചെയ്യുന്നു.

2018-Feb-24-Sat

കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെ ജൈവ കൃഷി പ്രോത്സാഹന പദ്ധതി പ്രകാരം പച്ചക്കറി തൈകളും ജൈവ വളവും വിതരണം ചെയ്യുന്നു. ജൈവകൃഷി എന്ന വിഷയത്തിൽ ഗോപു കൊടുങ്ങല്ലൂർ ക്‌ളാസ് എടുക്കുന്നതാണ്. ഫെബ്രുവരി 26 തിങ്കളാഴ്ച 3 മണിക്ക് നടക്കുന്ന ചടങ്ങിൽ അപേക്ഷകരായ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് ബാങ്ക് പ്രസിഡൻറ് റ്റി എം അബ്ദുൾ അസീസ് അറിയിച്ചു. Read More

Share on WhatsApp FaceBook

സഹകരണ വാരാഘോഷം 2017

2017-Nov-18-Sat

64 - ) മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻറെ താലൂക് തല ഉദ്ഘാടനം ബഹു. കോതമംഗലം എം എൽ എ ശ്രീ .ആന്റണി ജോൺ നിർവഹിച്ചു. കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് ശ്രീ. ടി .എം.അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. Read More

Share on WhatsApp FaceBook

വിദ്യാർത്ഥികൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന പദ്ധതിക്ക് തുടക്കമായി.

2018-Feb-28-Wed

കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെ കീഴിൽ പത്തു വയസിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് അക്കൗണ്ട് തുടങ്ങുന്ന പദ്ധതിക്ക് തുടക്കമായി .കുറ്റിലഞ്ഞി ഗവൺമെൻറ് യു. പി .സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് റ്റി.എം .അബ്ദുൾ അസീസ് പാസ് ബുക്ക് കൈമാറി ഉത്‌ഘാടനം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സൈനബ , അബൂബക്കർ റ്റി എ , ബാങ്ക് സെക്രട്ടറി ഇൻ ചാർജ് കെ ജി സിരിമാവോ എന്നിവർ സംസാരിച്ചു.


Read More

Share on WhatsApp FaceBook

എ ടി എം കാർഡ് വിതരണം ചെയ്തു.

2017-Oct-03-Tue

ബാങ്കിന്റെ കാർഷിക വായ്പ ഗുണഭോക്താക്കൾക്കുള്ള എ ടി എം കാർഡ് വിതരണ ഉദ്‌ഘാടനം കർഷകനായ കെ ജി മത്തായിക്ക് നൽകികൊണ്ട് ബാങ്ക് പ്രെസിഡൻറ് ശ്രീ റ്റി.എം അബ്ദുൾ അസീസ് നിർവഹിച്ചു. Read More

Share on WhatsApp FaceBook

എ ടി എം കാർഡ് വിതരണം ചെയ്തു.

2017-Oct-03-Tue

ബാങ്കിന്റെ കാർഷിക വായ്പ ഗുണഭോക്താക്കൾക്കുള്ള എ ടി എം കാർഡ് വിതരണ ഉദ്‌ഘാടനം കർഷകനായ കെ ജി മത്തായിക്ക് നൽകികൊണ്ട് ബാങ്ക് പ്രെസിഡൻറ് ശ്രീ റ്റി.എം അബ്ദുൾ അസീസ് നിർവഹിച്ചു. Read More

Share on WhatsApp FaceBook

ബാങ്കിന്റെ 42 -മത് വാർഷിക പൊതുയോഗം

2017-Sep-25-Mon

ബാങ്കിന്റെ 42 -മത് വാർഷിക പൊതുയോഗം 30/09/2017 2 P M Read More

Share on WhatsApp FaceBook

എസ് എസ് എൽ സി പ്ലസ് ടു

2017-Jun-25-Sun

എസ് എസ് എൽ സി പ്ലസ് ടു അവാർഡും അഞ്ചു സർക്കാർ സ്‌കൂളുകൾക്കുള്ള കമ്പ്യൂട്ടർ വിതരണവും. Read More

Share on WhatsApp FaceBook

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്

2017-Jun-05-Mon

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച് കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് കുറ്റിലഞ്ഞി ചക്കനകാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ബാങ്ക് പ്രസിഡൻറ് ശ്രീ. റ്റി എം അബ്ദുൾ അസീസ് നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം ഭരണ സമിതി പ്രസിഡൻറ് ശ്രീ ത്രിവിക്രമ വർമ്മ ബാങ്ക് ഭരണ സമിതി അംഗങ്ങളായ ശ്രീ.എ സി സത്യൻ , ശ്രീമതി. സന്ധ്യ സുരേന്ദ്രൻ , ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ശ്രീമതി . കെ .ജി .സിരിമാവോ , ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 100 കുടുംബങ്ങൾക്ക് കറിവേപ്പിൻ തൈകൾ വിതരണം ചെയ്തു. Read More

Share on WhatsApp FaceBook

S.S.L.C, PLUS TWO ക്യാഷ് അവാർഡ് വിതരണം.

1970-Jan-01-Thu

S.S.L.C, PLUS TWO ക്യാഷ് അവാർഡ് 2016 -2017 വർഷം സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചു എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച ബാങ്ക് മെമ്പർമാരുടെ കുട്ടികൾക്ക് ബാങ്കിൻറെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുന്നു. അതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്‌റ്റിന്റെ കോപ്പിയും രണ്ടു പാസ്പോർട് സൈസ് ഫോട്ടോയും അപേക്ഷയും ബാങ്ക് ഓഫീസിൽ ജൂൺ 10 നു മുൻപായി ഏൽപ്പിക്കുക. Read More

Share on WhatsApp FaceBook

വാഹന വായ്പ മേള

2017-May-15-Mon

വനിതകൾക്കായി കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടയുമായി ചേർന്ന് ഇരുചക്ര വാഹന വായ്പ മേള സംഘടിപ്പിച്ചിരിക്കുന്നു. മെയ് 10 മുതൽ ജൂൺ 10 വരെയാണ് മേള. ബാങ്കിൻറെ നെല്ലിക്കുഴി ബ്രാഞ്ചിൽ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.ഈ സുവർണാവസരം പ്രയോജനപ്പെടുത്തൂ. Read More

Share on WhatsApp FaceBook

വിഷുകൈനീട്ടമായി പെൻഷൻ വീട്ടിൽ എത്തിച്ചു.

2017-Apr-18-Tue

കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സാമൂഹ്യ ക്ഷേമ പെൻഷനുകൾ വിഷുവിനു മുൻപായി വീടുകളിൽ എത്തിച്ചു. നിരാലംബരായവർക്ക് പെൻഷൻ കിട്ടിയത് വളരെ ആശ്വാസകരമായി. മൂന്നാം ഘട്ട പെൻഷൻ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് ശ്രീ റ്റി.എം .അബ്ദുൾ അസീസ് നിർവഹിച്ചു. Read More

Share on WhatsApp FaceBook

സഹകാരി സംഗമം.

2017-Mar-08-Wed

സഹകാരി സംഗമം.
കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകാരി സംഗമം നടത്തുന്നു.ഡിസംബർ 21 -)൦ തീയതി ബുധനാഴ്ച 4 മണിക്ക് ബാങ്കിന്റെ റ്റി.എം മീതിയൻ സ്മാരക ഹാളിൽ വച്ച് നടക്കുന്ന സംഗമം കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ ഉദ്‌ഘാടനം ചെയ്യുന്നു. ബാങ്ക് പ്രസിഡൻറ് ശ്രീ റ്റി എം അബ്ദുൾ അസീസ് അധ്യക്ഷത വഹിക്കും. "സഹകരണ നിക്ഷേപം" എന്ന വിഷയത്തെ സംബന്ധിച്ച് ശ്രീ കെ വി രാധാകൃഷ്ണൻ ക്ലാസ് നയിക്കും.ഡിസംബർ 10 മുതൽ ജനുവരി 10 വരെ നിക്ഷേപസമാഹരണ മാസമായി ആചരിക്കും. നിക്ഷേപ സമാഹരണവും കുടിശ്ശിക നിവാരണവും വിജയിപ്പിക്കുവാൻ മുഴുവൻ ബാങ്ക് അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. Read More

Share on WhatsApp FaceBook

സഹകരണ സംരക്ഷണ ക്യാമ്പയിൻ .

1970-Jan-01-Thu

സഹകരണ സംരക്ഷണ ക്യാമ്പയിൻ .
സംരക്ഷണ സമിതി രൂപീകരണ യോഗം.
1000 , 500 രൂപ നോട്ടുകൾ പിൻവലിക്കലിന്റെ മറവിൽ കേരത്തിന്റെ സഹകരണ മേഖലയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരും ആർ ബി ഐ യും സ്വീകരിച്ചുവരുന്നത് .ജീവിതത്തിന്റെ സമസ്ത മേഖലയിലും വ്യാപിച്ചിട്ടുള്ള സഹകരണ മേഖല തകരുന്നത് കേരളത്തിന്റെ സമ്പൂർണ തകർച്ചയായി മാറും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കേരളം സർക്കാർ മുൻകൈ എടുത്ത് ഡിസംബർ 10 മുതൽ ജനുവരി 10 വരെ സഹകരണ സംരക്ഷണ ക്യാമ്പയിൻ നടത്തുകയാണ്.ഈ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനായി നമ്മുടെ ബാങ്കിന്റെ പ്രവർത്തന മേഖലയിലെ സഹകാരികൾ പങ്കെടുപ്പിച്ചുകൊണ്ട് സഹകരണ സംരക്ഷണ സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.സഹകരണ സംരക്ഷണ സമിതി രൂപീകരണ യോഗം ബാങ്കിന്റെ റ്റി.എം. മീതിയൻ.സ്മാരക ഹാളിൽ വച്ചു ഡിസംബർ മാസം 15 നു ഉച്ചകഴിഞ്ഞു 3 മണിക്ക് നടക്കുകയാണ്. ടി യോഗത്തിൽ പങ്കെടുത്തു ക്യാമ്പയിൻ വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.
Read More

Share on WhatsApp FaceBook

വാർഷിക പൊതുയോഗം

2016-Nov-22-Tue

കുറ്റിലഞ്ഞി സർവീസ് സഹകരസംഘത്തിന്റെ 41 മത് വാർഷിക പൊതുയോഗം 2016 നവംബർ 26 ഉച്ചകഴിഞ്ഞു 2 മണിക്ക് റ്റി.എം. മീതിൻ സ്മാരക ഹാൾ കുറ്റിലഞ്ഞിയിൽ നടക്കുന്നു. എല്ലാ മെമ്പർമാർക്കും സ്വാഗതം Read More

Share on WhatsApp FaceBook

പെൻഷൻ വീട്ടിലെത്തിച്ചു.

1970-Jan-01-Thu

ക്ഷേമ പെൻഷനുകൾ നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി .കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ ശ്രീമതി കമലാക്ഷി കുഞ്ഞമ്മ , മേനായത്തിന്റെ വീട്ടിലെത്തി പെൻഷൻ തുക നേരിട്ട് കൈമാറിക്കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. കുടിശ്ശിക തുക ഉൾപ്പടെ 5400/- രൂപയാണ് കൈമാറിയത്. ബാങ്ക് പ്രസിഡൻറ് ശ്രീ റ്റി.എം അബ്ദുൾ അസീസിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലിം , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി ,ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻറ് എ ആർ വിനയൻ , ബ്ളോക് പഞ്ചായത്ത് അംഗം ബിന്ദു ജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സഹീർ കോട്ടപ്പറമ്പിൽ, മൃദുല ജനാർദ്ദനൻ , ഗ്രാമപഞ്ചായത് അംഗങ്ങളായ ആസിയ അലിയാർ, ബിജു മാണി, സൽ‍മ ലത്തീഫ്, വി.കെ ഷാജഹാൻ , സി ഇ നാസ്സർ , നദീറ , രഹ്ന, ഷിഹാബ് , ബാങ്ക് സെക്രട്ടറി പി. എൻ. പുഷ്പ എന്നിവർ പ്രസംഗിച്ചു. Read More

Share on WhatsApp FaceBook

കുറ്റിലഞ്ഞി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിച്ചു.

1970-Jan-01-Thu

ബാങ്ക് പ്രെസിഡൻറ് റ്റി. എം.അബ്ദുൾ അസ്സീസ് പതാക ഉയർത്തി.അതിനു ശേഷം മധുര പലഹാര വിതരണവും നടത്തി. Read More

Share on WhatsApp FaceBook

ദേശാഭിമാനി എൻറെ പത്രം പദ്ധതി

2016-Jul-06-Wed

ചെറുവട്ടൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കുറ്റിലഞ്ഞി സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് ആണ് പദ്ധതി നടപ്പിലാക്കുന്നത് . ബാങ്ക് പ്രസിഡൻറ് റ്റി എം അബ്ദുൾ അസീസ് ഉദ്‌ഘാടനം നിർവഹിച്ചു.പി റ്റി എ പ്രസിഡൻറ് കെ എ കുഞ്ഞുമുഹമ്മദ് , ഹെഡ് മാസ്റ്റർ ജയരാജൻ നാമത്ത് , സ്റ്റാഫ് സെക്രട്ടറി സി എ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. Read More

Share on WhatsApp FaceBook

ദേശാഭിമാനി എൻറെ പത്രം.

2016-Aug-03-Wed

കുറ്റിലഞ്ഞി ഗവൺമെൻറ് യു. പി സ്‌കൂളിൽ എൻറെ പത്രം പദ്ധതിക്കു തുടക്കമായി.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത് .സി. പി. ഐ .(എം) കോതമംഗലം ഏരിയ സെക്രട്ടറി ആർ അനിൽകുമാർ സ്‌കൂൾ ഹെഡ്മാസ്റ്റർ കെ എ വിശ്വനാഥന് പത്രം കൈമാറിക്കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് റ്റി. എം അബ്ദുൽ അസ്സീസ് , പി. റ്റി. എ പ്രസിഡൻറ് കെ കെ പ്രസാദ് മാതൃസംഗമം ചെയർ പേഴ്സൺ വിനയ പ്രദീപ് എസ് എം സി ചെയർമാൻ കെ ജയേഷ് കുമാർ സീനിയർ അസിസ്റ്റൻറ് റ്റി എ അബൂബക്കർ ഗ്രാമ പഞ്ചായത്ത് മെമ്പർ ആസിയ അലിയാർ ബാങ്ക് സെക്രട്ടറി പി എൻ പുഷ്പ എന്നിവർ പ്രസംഗിച്ചു. Read More

Share on WhatsApp FaceBook

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

2016-Aug-01-Mon

കോതമംഗലം :- കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെയും അഗസ്ത്യ ആയുർവേദ നിലയത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തെക്കുറിച് ബോധവൽക്കരണ ക്‌ളാസും നടത്തി.ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.ബാങ്ക് പ്രസിഡൻറ് റ്റി. എം .അബ്ദുൾ അസ്സീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.നവീൻ , ഡോ .ബിനോളിൻ എന്നിവർ ക്‌ളാസ്സിനു നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പ് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്ശ്രീമതി രഞ്ജിനി രവി ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത വൈസ് പ്രസിഡൻറ് എ ആർ വിനയൻ , സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സഹീർ കോട്ടപ്പറമ്പിൽ, സൽ‍മ ജമാൽ , ബിജു മാണി,എ എം അലിയാർ, സിദ്ദിഖ് ഉൽ അക്ബർ , ബാങ്ക് സെക്രട്ടറി പി എൻ പുഷ്പ , എന്നിവർ പ്രസംഗിച്ചു . എം. എം അബ്ദുൽഖാദർ സ്വാഗതവും കെ. കെ. രാജു നന്ദിയും രേഖപ്പെടുത്തി Read More

Share on WhatsApp FaceBook

ആയുർവേദ മെഡിക്കൽ ക്യാമ്പ്

2016-Jul-25-Mon

കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെയും അഗസ്ത്യ ആയുർവേദ നിലയത്തിൻറെയും സംയുക്തത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. മഴക്കാല ജലജന്യ രോഗങ്ങങ്ങൾ , വൈറൽ പനി, ഡെങ്കിപ്പനി, ജീവിതശൈലീ രോഗങ്ങൾ എന്നിവയ്ക്ക് ക്യാമ്പിൽ പ്രത്യേക ചികിത്സയും ഔഷധങ്ങളും സൗജന്യമായി നൽകുന്നതാണ്.ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂലൈ 27 തീയതിക്കകം പേര് രെജിസ്റ്റർ ചെയ്യണമെന്ന് ബാങ്ക് പ്രസിഡൻറ് റ്റി.എം.അബ്ദുൾ അസീസ് അറിയിച്ചു. Read More

Share on WhatsApp FaceBook

റംസാൻ ചന്ത തുറന്നു.

2016-Jul-01-Fri

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് റംസാൻ ചന്ത തുടങ്ങി . ബാങ്ക് പ്രസിഡന്റ് റ്റി എം അബ്ദുൾ അസ്സീസ് ആദ്യ വില്പന നിർവഹിച്ചു. അരി , പഞ്ചസാര , ചെറുപയർ ,വെളിച്ചെണ്ണ ,കടല, ഉലുവ, കടുക് തുടങ്ങി നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. സബ്‌സിഡി സാധനങ്ങൾക്ക് പുറമെ മാർക്കറ്റ് വിലയേക്കാൾ താഴ്ന്ന നിരക്കിൽ മറ്റു പലചരക്ക് , സ്റ്റേഷനറി വസ്തുക്കളും ബാങ്കിന്റെ കുറ്റിലഞ്ഞിയിൽ പ്രവർത്തിക്കുന്ന നീതി സ്റ്റോർ വഴി വിതരണം ചെയ്യുന്നു. Read More

Share on WhatsApp FaceBook

വാഹന വായ്പ വിതരണ ഉദ്ഘാടനം

2016-Jul-10-Sun

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വനിതകൾക്ക് വാഹന വായ്പാ പദ്ധതി നടപ്പിലാക്കി. 200 വനിതകൾക്ക് സബ്സിഡിയോടുകൂടി ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു.വാഹന വായ്പയുടെ ഉദ്ഘാടനം പ്ലാനിംഗ് എ ആർ ശ്രീ എം എൻ ജയരാജ് നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ ശ്രീ റ്റി എം അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു.മുന് പഞ്ചായത്ത് പ്രസിഡന്റ്‌ അസീസ് റാവുത്തർ , അസിസ്റ്റന്റ്‌ ഡയറക്ടർ (ഓഡിറ്റ്),ശ്രീമതി പി കെ ലാലി, മുൻ ബാങ്ക് പ്രസിഡന്റ്‌ സിദ്ദിക്ക് ഉൽ അക്ബർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ കെ അയ്യപ്പൻ മാഷ് , എം എം അബ്ദുൾഖാദർ , പി .എ ച്.മീരാൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി നന്ദി രേഖപ്പെടുത്തി. Read More

Share on WhatsApp FaceBook

പ്ലസ്‌ ടു അവാർഡ് നേടിയ കുട്ടികൾ

2016-Jun-04-Sat

1.അപർണ സുദർശനൻ / സുദർശനൻ എം സി , പൂവാണ്ടിൽ ചെറുവട്ടൂർ.
2.അമൃത സുദർശനൻ / സുദർശനൻ എം സി , പൂവാണ്ടിൽ ചെറുവട്ടൂർ.
3. മീരാൻ എം എം / മക്കാർ എം എം മുണ്ടക്കൽ കുറ്റിലഞ്ഞി.
4. ഷബാന എം പി /പരീത് എം ഇ മക്കനായത്ത് കുറ്റിലഞ്ഞി.
5.സുർജിത് ജോഷി / ജോഷി എൻ എസ് പുത്തൻപുരയിൽ കുറ്റിലഞ്ഞി..
6.ബീമ മോൾ കുഞ്ഞുബാവ / കുഞ്ഞുബാവ റ്റി എച്, തീണ്ടാപ്പാറ
7. ഫാത്തിമ ഷാഹുൽ / ഹമീദ് കെ എം കരിക്കനാക്കുഴി
8.മുഹമ്മദ്‌ റാഫി അബ്ദുൽ റസാക്ക് / അബ്ദുൽറസാക്ക്സി കെ ചെറിയോടത്ത്
9. ആഷ്ന ഹസ്സൈനാർ / ഹസ്സൈനാർ സി എം ചിറ്റെത്തുകുടി
10 അഖിൽ വേണുഗോപാൽ / ബിന്ദു പി എ പഴച്ചിറ
11അപർണ ബി കുന്നേൽ / ബെന്നി കെ വി കുന്നേൽ
12 അഭിഷേക് സത്യൻ / സത്യൻ എ സി അത്തിപ്പിള്ളിൽ
13 ജോമോൾ ജോയ് / ബെന്നി പി പി പള്ളിമാലി
14 വന്ദന വിനോദ് / വിനോദ് എ കെ അത്തിപ്പിള്ളിൽ
15 സഹല റ്റി എസ് / സലാം റ്റി എം തട്ടുപറമ്പിൽ
16 ആദില സലിം / സലിം ഇ എം ഇലവുംചാലിൽ
Read More

Share on WhatsApp FaceBook

എസ് എസ് എൽ സി അവാർഡ് നേടിയ കുട്ടികൾ

2016-Jun-04-Sat

1. ബീമ സലിം , സുബൈദ സലിം ചൂരൽതൊട്ടിയിൽനെല്ലിക്കുഴി.
2. ആർദ്ര സുകുമാരൻ , കെ പി ശർമ്മിള പോലിയെക്കുന്നേൽ നെല്ലിക്കുഴി.
3. ഹഫ്സ റ്റി ഹസ്സൻ , ഹസ്സൻ റ്റി കെ തോട്ടത്തിക്കുളം കുറ്റിലഞ്ഞി.
4. ആര്യ പ്രകാശ് , ലത കെ കെ പടിക്കുപിറത്ത് ഇരമല്ലൂർ.
5. മാഹിൻ ഷാ കെ എം. , കെ കെ മൊയിദീൻ കുഞ്ഞ്, കാപ്പുചാലിൽ.
6. ഹിന്ദ്‌ സലിം , സലിം എ ഐ ആയത്ത് കുറ്റിലഞ്ഞി.
7. കൃഷ്ണ എം ആർ , ബിന്ദു റെജി മനയത്ത്
8. ആൽഫിയ അസീസ് ,സുഹറ അസീസ്‌ നയിക്കന്മാവുടി കുറ്റിലഞ്ഞി.
9. ഹരികൃഷ്ണൻ കെ ആർ , രാജൻ കെ ജി മഞ്ഞശ്ശേരി ചെറുവട്ടൂർ.
.
Read More

Share on WhatsApp FaceBook

എസ് എസ് എൽ സി , പ്ലസ്‌ ടു അവാർഡുകൾ വിതരണം ചെയ്തു .

2016-Jun-04-Sat

എസ് എസ് എൽ സി , പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ട്രോഫിയും നല്കി ആദരിച്ചു.കൂടാതെ ബാങ്ക് പ്രവർത്തനപരിധിയിലെ വിദ്യാലയങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു .ബാങ്ക് പ്രസിഡന്റ് റ്റി.എം .അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ ആന്റണി ജോൺ എം എൽ എ അവാർഡുകൾ വിതരണം ചെയ്തു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി റഷീദ സലിം , ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രഞ്ജിനി രവി , വൈസ് പ്രസിഡന്റ്‌ ശ്രീ എ ആർ വിനയൻ , ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ എം എം അബ്ദുൽ കരീം , ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ബിന്ദു ജയകുമാർ, ശ്രീ സഹീർ കോട്ടപ്പറമ്പിൽ, ശ്രീമതി ആസിയ അലിയാർ , അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി പി കെ ലീല ,അസിസ്റ്ററ്റന്റ് ഡയറക്ടർ പി കെ ലാലി , ശ്രീ അസീസ്‌ റാവുത്തർ , ശ്രീ കെ ജി ചന്ദ്രബോസ് , ശ്രീ പി എം മജീദ്‌ , ശ്രീ കെ എം പരീത്, ശ്രീ പി കെ രാജേഷ്‌ ,ശ്രീ ഷാജഹാൻ വി കെ , ശ്രീ മനോജ്‌ കാനാട്ട് ,ശ്രീ കെ എം കുഞ്ഞുബാവ എന്നിവർ പ്രസംഗിച്ചു. ശ്രീ ബിജു മാണി സ്വാഗതവും സെക്രട്ടറി ശ്രീമതി പി എൻ പുഷ്പ നന്ദിയും പറഞ്ഞു
Read More

Share on WhatsApp FaceBook

എസ് സ് എൽ സി പ്ലസ്‌ ടു ക്യാഷ് അവാർഡ്

2016-May-15-Sun

എസ് സ് എൽ സി പ്ലസ്‌ ടു ക്യാഷ് അവാർഡ്
2015-2016 വർഷം സർക്കാർ& എയ്ടെട് സ്കൂളിൽ പഠിച്ച്‌ എസ് എസ് എൽ സി , പ്ലസ്‌ ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി ഉന്നത വിജയം കൈവരിച്ച ബാങ്ക് മെമ്പർമാരുടെ കുട്ടികൾക്ക് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുന്നു .അതിനായി സാക്ഷ്യപ്പെടുത്തിയ മാർക്ക്‌ ലിസ്റ്റിന്റെ കോപ്പിയും രണ്ടു ഫോട്ടോയും അപേക്ഷയും ബാങ്ക് ഓഫീസിൽ ഏൽപ്പിക്കുക.
Read More

Share on WhatsApp FaceBook

പശു വളർത്തൽ പ്രോത്സാഹന പദ്ധതി .

2016-Mar-23-Wed

ബാങ്കിൻറെ പ്രവർത്തന പരിധിയിൽ പാലും പാൽ ഉൽപ്പന്നങ്ങളുടെയും ഉത്പ്പാദനം വർദ്ധിപ്പിക്കുകയും വനിതകൾക്ക് കൂടുതൽ തൊഴിൽ അവസരവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് അംഗങ്ങളായ വനിതകൾക്ക് പശു / ആട് വളർത്തുന്നതിനായി 7% പലിശ നിരക്കിൽ വായ്പ നല്കുന്നു. Read More

Share on WhatsApp FaceBook

ഇരുചക്ര വാഹന വായ്പ മേള

2016-Mar-19-Sat

2016 മാർച്ച്‌ 19,20,21 തീയതികളിൽ ബാങ്കിന്റെ ഹെഡ് ഓഫീസ്, നെല്ലിക്കുഴി, ചെറുവട്ടൂർ എന്നീ ബ്രാഞ്ചുകളിലും പ്രദർശനവും ബുക്കിങ്ങും സംഘടിപ്പിച്ചിരിക്കുന്നു. Read More

Share on WhatsApp FaceBook

ജൈവ ജീവിതം

2016-Jan-19-Tue

ജൈവ പച്ചക്കറി തൈ ജൈവ വള വിതരണവും സെമിനാറും 20.01.2016 രാവിലെ 11 മണിക്ക് Read More

Share on WhatsApp FaceBook

പച്ചക്കറി വിളവെടുപ്പ്

2015-Dec-31-Thu

പച്ചക്കറി വിളവെടുപ്പ് Read More

Share on WhatsApp FaceBook

ജൈവ പച്ചക്കറി നടീൽ

2016-Jan-11-Mon

ജൈവ പച്ചക്കറി നടീൽ Read More

Share on WhatsApp FaceBook

ചെറുവട്ടൂരിൽ ബ്രാഞ്ച് ഉൽഘാടനം

2016-Jan-11-Mon

2006 ൽ ചെറുവട്ടൂരിൽ പുതിയ ബ്രാഞ്ച് ഉൽഘാടനം ചെയ്തു Read More

Share on WhatsApp FaceBook

നിക്ഷേപ സമാഹരണം 2024

2016-Jan-11-Mon

അംഗങ്ങളുടേയും ഇടപാടുകാരുടെയും ഇടയിൽ സമ്പാദ്യ ശീലം വളർത്തുന്നതിനുള്ള അക്കൗണ്ടാണിത്. Read More

Share on WhatsApp FaceBook