വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി .ബാങ്ക് പ്രസിഡന്റ് പി കെ റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആൻറണി ജോൺ എം എൽ എ തുക ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, കെ .ജി ചന്ദ്രബോസ് , ബോർഡ് മെമ്പർമാരായ സജി ജോസഫ് , അലിയാർ എം എം , മൈതീൻ കെ എ , കൃഷ്ണൻ പി കെ , ബഷീർ കെ കെ , ബാങ്ക് സെക്രട്ടറി സിരിമാവോ കെ ജി , ബാങ്ക് ജീവനക്കാർ , സഹകാരികൾ എന്നിവർ പങ്കെടുത്തു.
Share on WhatsApp Share on Facebook Share on Telegram