News Photo

സംയോജിത കൃഷി വികസന പദ്ധതി 2024


കുറ്റിലഞ്ഞി : കേരള കർഷകസംഘം, കെ എസ് കെ ടി യു, ജനാധിപത്യമഹിളാ അസോസിയേഷൻ, ഡി വൈഎഫ്ഐ എന്നിവയുടെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. കുറ്റിലഞ്ഞി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഏരിയതല ഉദ്ഘാടനം ശ്രീ. ആർ അനിൽകുമാർ ( എഫ്. ഐ. റ്റി ചെയർമാൻ) നിർവഹിച്ചു. കർഷകകേരളം ജനകീയ ഇടപെടൽ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുള്ള സംയോജിത ജൈവ പച്ചക്കറി കൃഷിക്കാണ് തുടക്കം ആയത്. സംയോജിത കൃഷി ക്യാമ്പയിന്റെ ഭാഗമായി ഓണത്തിന് വിളവെടുക്കാവുന്ന തരത്തിലാണ് കൃഷി ഇറക്കിയത്. വ്യത്യസ്ത ഭാഗങ്ങളായി തിരിച്ച് പയർ വർഗ്ഗങ്ങൾ വ്യത്യസ്ത തരത്തിലുള്ള മുളക്, വെണ്ട, വഴുതനങ്ങ, പടവലം, വെള്ളരി, തക്കാളി മറ്റു പച്ചക്കറികൾ എന്നിവ തരം തിരിച്ചാണ് കൃഷി.സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി സഖാവ് K A ജോയ് ,കഷകസംഘ നേതാക്കളായ സാബു വർഗീസ് , കെ കെ ശിവൻ ,കർഷക തൊഴിലാളി നേതാവായ കെ.പി മോഹനൻ ,സിപിഐഎം കോതമംഗലം ഏരിയ കമ്മറ്റീ അംഗം കെ ജി ചന്ദ്രബോസ്, സിപിഐഎം നെല്ലിക്കുഴി സൗത്ത് ലോക്കൽ സെക്രട്ടറി സഹീർ കോട്ടപറമ്പിൽ, കുറ്റിലഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി.കെ റഷീദ്, സെക്രട്ടറി കെ.ജി സിരിമാവോ , ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ സജി ജോസഫ് , പി കെ കൃഷ്ണൻ, എം.എം അലിയാർ, ബഷീർ കെ.കെ എന്നിവരും മറ്റു ജീവനക്കാരും പങ്കെടുത്തു.

Share on WhatsApp Share on Facebook
Share on Telegram