പ്രിയ സഹകാരികളെ,
കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം സഹകരണ സംഘത്തിലെ വായ്‌പ തിരിച്ചടവുകൾ മുടങ്ങി എ.ആർ.സി, ഇ.പി നടപടികൾ നേരിടുന്നവർക്കായി നടത്തുന്ന പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതി ജൂൺ27,28 എന്നീ തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ബാങ്കിന്റെ ഹെഡ് ഓഫീസിൽ വച്ച് നടപ്പിലാക്കുന്നു. ഈ മെഗാ അദാലത്തിൽ പങ്കെടുത്തു പരമാവധി ഇളവുകളോടെ ജപ്തി നടപടികളിൽ നിന്നും മുക്തി നേടുവാനും വായ്‌പകൾ തീർക്കുന്നതിനുമായുള്ള സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക.