News Photo

കോവിഡ്-19


കോവിഡ്-19 എന്ന മഹാമാരിക്കെതിരെ പോരാടുവാന്‍ ബാങ്കിന്‍റെ ഭാഗത്തു നിന്നും വലിയ തോതില്‍ ഇടപെടലുകള്‍ നടത്തുകയുണ്ടായി. മുഴുവന്‍ ആളുകളെയും വാക്സിനേറ്റ് ചെയ്യുക എന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയം നടപ്പിലാക്കുവാന്‍ ബാങ്കും പങ്കാളിയായി. തുടക്കത്തില്‍ തന്നെ കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്‍തോതില്‍ സംഭാവന നല്‍കുവാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ട് വന്നു.
ബാങ്കിന്‍റെ പൊതു നډഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപയും ജീവനക്കാരുടെയും ബോര്‍ഡ് അംഗങ്ങളുടേയും വിഹിതമായി 434700/- രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയുണ്ടായി.
39460/- രൂപയുടെ മരുന്നും മറ്റ് ഉപകരണങ്ങളും ചെറുവട്ടൂര്‍ പി.എച്ച്.സി യ്ക്ക് നല്‍കുകയുണ്ടായി. ഒരേക്കറോളം സ്ഥലത്ത് ബാങ്ക് നടത്തിയ കപ്പ കൃഷി വിളവെടുത്ത് വിവിധ വാര്‍ഡുകളിലായി സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി.

Share on WhatsApp Share on Facebook
Share on Telegram