News Photo

പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്.


ആതുര സേവന രംഗത്തെ ബാങ്കിന്‍റെ ഒരു ഇടപെടല്‍ എന്ന നിലയ്ക്കാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് തുടക്കം കുറിച്ചത്. ഇതിന്‍റെ ഭാഗമായി ബാങ്ക് നടത്തിയ സര്‍വ്വേയില്‍ ബാങ്ക് പ്രവര്‍ത്തന പരിധിയില്‍ പൂര്‍ണ്ണമായി കിടപ്പിലായ മുപ്പതോളം പേരെയും നിരവധി ക്യാന്‍സര്‍ രോഗികളെയും സ്ട്രോക്ക് വന്ന് ഭാഗികമായി തളര്‍ന്ന് പോയവര്‍ കിഡ്നി സംബന്ധമായ രോഗം ബാധിച്ച് ഡയാലിസിസിനു വിധേയരായവര്‍ അല്‍ഷിമേഴ്സ് ബാധിതര്‍ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവര്‍ , ഹൃദയ സംബന്ധമായ രോഗം ബാധിച്ചവര്‍ തുടങ്ങി പരസഹായവും പരിചരണവും ആവശ്യമായ നിരവധിപ്പേരെ കണ്ടെത്തുവാന്‍ കഴിഞ്ഞു.
റ്റി എം മീതിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന രണ്ട് ആംബുലന്‍സ്, രണ്ട് ഫ്രീസര്‍, ഒരു ജനറേറ്റര്‍ എന്നിവ സൗജന്യമായി ബാങ്കിന് വിട്ടു നല്‍കുകയുണ്ടായി.

Share on WhatsApp Share on Facebook
Share on Telegram