News Photo

വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി


കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് ഇരുപത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ നല്കി. വിതരണ ഉത്‌ഘാടനം ആൻറണി ജോൺ എം എൽ എ നിർവ ഹിച്ചു. ബാങ്ക് പ്രസിഡൻറ് റ്റി എം അബ്ദുൾ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ എം പരീത് , എ ഇ ഒ അനിത എ എൻ , ജ്യോതിഷ് പി , ആസിയ അലിയാർ, അസീസ് റാവുത്തർ, പി എം മജീദ്, സെക്രട്ടറി സിരിമാവോ കെ ജി, ബോർഡ് അംഗങ്ങൾ, സ്‌കൂൾ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Share on WhatsApp Share on Facebook
Share on Telegram