News Photo

സഹകരണ വാരാഘോഷം


" ജനശാക്തീകരണം സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ " എന്ന വിഷയത്തെ ആസ്പദമാക്കിയാണ് 64 - മത് സഹകരണ വാരാഘോഷം നടക്കുന്നത്. ഗ്രാമീണ ജീവിതത്തിൻറെ മുഖച്ഛായ മാറ്റുവാൻ സഹകരണ പ്രസ്ഥാനം നടത്തിയിട്ടുള്ള ഇടപെടലുകൾ ഈ അവസരത്തിൽ സ്മരിക്കുന്നതിനോടൊപ്പം ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുവാൻ സഹകരണ മേഖലയ്ക്കാകും എന്ന് കാലം തെളിയിക്കും.കുറ്റിലഞ്ഞി സർവിസ് സഹകരണ ബാങ്കിൻറെ വാരാഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രസിഡൻറ് റ്റി.എം അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയും സഹകരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

Share on WhatsApp Share on Facebook
Share on Telegram