News Photo

വിദ്യാർത്ഥികൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന പദ്ധതിക്ക് തുടക്കമായി.


കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെ കീഴിൽ പത്തു വയസിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് അക്കൗണ്ട് തുടങ്ങുന്ന പദ്ധതിക്ക് തുടക്കമായി .കുറ്റിലഞ്ഞി ഗവൺമെൻറ് യു. പി .സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് റ്റി.എം .അബ്ദുൾ അസീസ് പാസ് ബുക്ക് കൈമാറി ഉത്‌ഘാടനം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സൈനബ , അബൂബക്കർ റ്റി എ , ബാങ്ക് സെക്രട്ടറി ഇൻ ചാർജ് കെ ജി സിരിമാവോ എന്നിവർ സംസാരിച്ചു.


Share on WhatsApp Share on Facebook
Share on Telegram