News Photo

സഹകാരി സംഗമം.


സഹകാരി സംഗമം.
കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകാരി സംഗമം നടത്തുന്നു.ഡിസംബർ 21 -)൦ തീയതി ബുധനാഴ്ച 4 മണിക്ക് ബാങ്കിന്റെ റ്റി.എം മീതിയൻ സ്മാരക ഹാളിൽ വച്ച് നടക്കുന്ന സംഗമം കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ ഉദ്‌ഘാടനം ചെയ്യുന്നു. ബാങ്ക് പ്രസിഡൻറ് ശ്രീ റ്റി എം അബ്ദുൾ അസീസ് അധ്യക്ഷത വഹിക്കും. "സഹകരണ നിക്ഷേപം" എന്ന വിഷയത്തെ സംബന്ധിച്ച് ശ്രീ കെ വി രാധാകൃഷ്ണൻ ക്ലാസ് നയിക്കും.ഡിസംബർ 10 മുതൽ ജനുവരി 10 വരെ നിക്ഷേപസമാഹരണ മാസമായി ആചരിക്കും. നിക്ഷേപ സമാഹരണവും കുടിശ്ശിക നിവാരണവും വിജയിപ്പിക്കുവാൻ മുഴുവൻ ബാങ്ക് അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.

Share on WhatsApp Share on Facebook
Share on Telegram