News Photo

സഹകരണ സംരക്ഷണ ക്യാമ്പയിൻ .


സഹകരണ സംരക്ഷണ ക്യാമ്പയിൻ .
സംരക്ഷണ സമിതി രൂപീകരണ യോഗം.
1000 , 500 രൂപ നോട്ടുകൾ പിൻവലിക്കലിന്റെ മറവിൽ കേരത്തിന്റെ സഹകരണ മേഖലയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരും ആർ ബി ഐ യും സ്വീകരിച്ചുവരുന്നത് .ജീവിതത്തിന്റെ സമസ്ത മേഖലയിലും വ്യാപിച്ചിട്ടുള്ള സഹകരണ മേഖല തകരുന്നത് കേരളത്തിന്റെ സമ്പൂർണ തകർച്ചയായി മാറും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കേരളം സർക്കാർ മുൻകൈ എടുത്ത് ഡിസംബർ 10 മുതൽ ജനുവരി 10 വരെ സഹകരണ സംരക്ഷണ ക്യാമ്പയിൻ നടത്തുകയാണ്.ഈ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനായി നമ്മുടെ ബാങ്കിന്റെ പ്രവർത്തന മേഖലയിലെ സഹകാരികൾ പങ്കെടുപ്പിച്ചുകൊണ്ട് സഹകരണ സംരക്ഷണ സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.സഹകരണ സംരക്ഷണ സമിതി രൂപീകരണ യോഗം ബാങ്കിന്റെ റ്റി.എം. മീതിയൻ.സ്മാരക ഹാളിൽ വച്ചു ഡിസംബർ മാസം 15 നു ഉച്ചകഴിഞ്ഞു 3 മണിക്ക് നടക്കുകയാണ്. ടി യോഗത്തിൽ പങ്കെടുത്തു ക്യാമ്പയിൻ വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.

Share on WhatsApp Share on Facebook
Share on Telegram