News Photo

പെൻഷൻ വീട്ടിലെത്തിച്ചു.


ക്ഷേമ പെൻഷനുകൾ നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി .കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ ശ്രീമതി കമലാക്ഷി കുഞ്ഞമ്മ , മേനായത്തിന്റെ വീട്ടിലെത്തി പെൻഷൻ തുക നേരിട്ട് കൈമാറിക്കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. കുടിശ്ശിക തുക ഉൾപ്പടെ 5400/- രൂപയാണ് കൈമാറിയത്. ബാങ്ക് പ്രസിഡൻറ് ശ്രീ റ്റി.എം അബ്ദുൾ അസീസിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലിം , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി ,ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻറ് എ ആർ വിനയൻ , ബ്ളോക് പഞ്ചായത്ത് അംഗം ബിന്ദു ജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സഹീർ കോട്ടപ്പറമ്പിൽ, മൃദുല ജനാർദ്ദനൻ , ഗ്രാമപഞ്ചായത് അംഗങ്ങളായ ആസിയ അലിയാർ, ബിജു മാണി, സൽ‍മ ലത്തീഫ്, വി.കെ ഷാജഹാൻ , സി ഇ നാസ്സർ , നദീറ , രഹ്ന, ഷിഹാബ് , ബാങ്ക് സെക്രട്ടറി പി. എൻ. പുഷ്പ എന്നിവർ പ്രസംഗിച്ചു.

Share on WhatsApp Share on Facebook
Share on Telegram