News Photo

ദേശാഭിമാനി എൻറെ പത്രം.


കുറ്റിലഞ്ഞി ഗവൺമെൻറ് യു. പി സ്‌കൂളിൽ എൻറെ പത്രം പദ്ധതിക്കു തുടക്കമായി.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത് .സി. പി. ഐ .(എം) കോതമംഗലം ഏരിയ സെക്രട്ടറി ആർ അനിൽകുമാർ സ്‌കൂൾ ഹെഡ്മാസ്റ്റർ കെ എ വിശ്വനാഥന് പത്രം കൈമാറിക്കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് റ്റി. എം അബ്ദുൽ അസ്സീസ് , പി. റ്റി. എ പ്രസിഡൻറ് കെ കെ പ്രസാദ് മാതൃസംഗമം ചെയർ പേഴ്സൺ വിനയ പ്രദീപ് എസ് എം സി ചെയർമാൻ കെ ജയേഷ് കുമാർ സീനിയർ അസിസ്റ്റൻറ് റ്റി എ അബൂബക്കർ ഗ്രാമ പഞ്ചായത്ത് മെമ്പർ ആസിയ അലിയാർ ബാങ്ക് സെക്രട്ടറി പി എൻ പുഷ്പ എന്നിവർ പ്രസംഗിച്ചു.

Share on WhatsApp Share on Facebook
Share on Telegram