News Photo

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി


കോതമംഗലം :- കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെയും അഗസ്ത്യ ആയുർവേദ നിലയത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തെക്കുറിച് ബോധവൽക്കരണ ക്‌ളാസും നടത്തി.ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.ബാങ്ക് പ്രസിഡൻറ് റ്റി. എം .അബ്ദുൾ അസ്സീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.നവീൻ , ഡോ .ബിനോളിൻ എന്നിവർ ക്‌ളാസ്സിനു നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പ് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്ശ്രീമതി രഞ്ജിനി രവി ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത വൈസ് പ്രസിഡൻറ് എ ആർ വിനയൻ , സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സഹീർ കോട്ടപ്പറമ്പിൽ, സൽ‍മ ജമാൽ , ബിജു മാണി,എ എം അലിയാർ, സിദ്ദിഖ് ഉൽ അക്ബർ , ബാങ്ക് സെക്രട്ടറി പി എൻ പുഷ്പ , എന്നിവർ പ്രസംഗിച്ചു . എം. എം അബ്ദുൽഖാദർ സ്വാഗതവും കെ. കെ. രാജു നന്ദിയും രേഖപ്പെടുത്തി

Share on WhatsApp Share on Facebook
Share on Telegram