News Photo

റംസാൻ ചന്ത തുറന്നു.


നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് റംസാൻ ചന്ത തുടങ്ങി . ബാങ്ക് പ്രസിഡന്റ് റ്റി എം അബ്ദുൾ അസ്സീസ് ആദ്യ വില്പന നിർവഹിച്ചു. അരി , പഞ്ചസാര , ചെറുപയർ ,വെളിച്ചെണ്ണ ,കടല, ഉലുവ, കടുക് തുടങ്ങി നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. സബ്‌സിഡി സാധനങ്ങൾക്ക് പുറമെ മാർക്കറ്റ് വിലയേക്കാൾ താഴ്ന്ന നിരക്കിൽ മറ്റു പലചരക്ക് , സ്റ്റേഷനറി വസ്തുക്കളും ബാങ്കിന്റെ കുറ്റിലഞ്ഞിയിൽ പ്രവർത്തിക്കുന്ന നീതി സ്റ്റോർ വഴി വിതരണം ചെയ്യുന്നു.

Share on WhatsApp Share on Facebook
Share on Telegram