News Photo

വാഹന വായ്പ വിതരണ ഉദ്ഘാടനം


സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വനിതകൾക്ക് വാഹന വായ്പാ പദ്ധതി നടപ്പിലാക്കി. 200 വനിതകൾക്ക് സബ്സിഡിയോടുകൂടി ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു.വാഹന വായ്പയുടെ ഉദ്ഘാടനം പ്ലാനിംഗ് എ ആർ ശ്രീ എം എൻ ജയരാജ് നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ ശ്രീ റ്റി എം അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു.മുന് പഞ്ചായത്ത് പ്രസിഡന്റ്‌ അസീസ് റാവുത്തർ , അസിസ്റ്റന്റ്‌ ഡയറക്ടർ (ഓഡിറ്റ്),ശ്രീമതി പി കെ ലാലി, മുൻ ബാങ്ക് പ്രസിഡന്റ്‌ സിദ്ദിക്ക് ഉൽ അക്ബർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ കെ അയ്യപ്പൻ മാഷ് , എം എം അബ്ദുൾഖാദർ , പി .എ ച്.മീരാൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.

Share on WhatsApp Share on Facebook
Share on Telegram