News Photo

എസ് എസ് എൽ സി , പ്ലസ്‌ ടു അവാർഡുകൾ വിതരണം ചെയ്തു .


എസ് എസ് എൽ സി , പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ട്രോഫിയും നല്കി ആദരിച്ചു.കൂടാതെ ബാങ്ക് പ്രവർത്തനപരിധിയിലെ വിദ്യാലയങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു .ബാങ്ക് പ്രസിഡന്റ് റ്റി.എം .അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ ആന്റണി ജോൺ എം എൽ എ അവാർഡുകൾ വിതരണം ചെയ്തു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി റഷീദ സലിം , ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രഞ്ജിനി രവി , വൈസ് പ്രസിഡന്റ്‌ ശ്രീ എ ആർ വിനയൻ , ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ എം എം അബ്ദുൽ കരീം , ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ബിന്ദു ജയകുമാർ, ശ്രീ സഹീർ കോട്ടപ്പറമ്പിൽ, ശ്രീമതി ആസിയ അലിയാർ , അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി പി കെ ലീല ,അസിസ്റ്ററ്റന്റ് ഡയറക്ടർ പി കെ ലാലി , ശ്രീ അസീസ്‌ റാവുത്തർ , ശ്രീ കെ ജി ചന്ദ്രബോസ് , ശ്രീ പി എം മജീദ്‌ , ശ്രീ കെ എം പരീത്, ശ്രീ പി കെ രാജേഷ്‌ ,ശ്രീ ഷാജഹാൻ വി കെ , ശ്രീ മനോജ്‌ കാനാട്ട് ,ശ്രീ കെ എം കുഞ്ഞുബാവ എന്നിവർ പ്രസംഗിച്ചു. ശ്രീ ബിജു മാണി സ്വാഗതവും സെക്രട്ടറി ശ്രീമതി പി എൻ പുഷ്പ നന്ദിയും പറഞ്ഞു

Share on WhatsApp Share on Facebook
Share on Telegram