About Kuttilanji Co-operative Bank

ആയിരത്തി തൊളളായിരത്തിഎഴുപതുകളുടെ തുടക്കത്തില്‍ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തില്‍പ്പെട്ട കുറ്റിലഞ്ഞി എന്ന ഗ്രാമം തീര്‍ത്തും അവികസിതവും സാധാരണ കര്‍ഷകരും കര്‍ഷക തൊഴിലാളികളും കൂലിവേലക്കാരും ജീവിച്ചിരുന്ന ഒരു പ്രദേശമായിരുന്നു. ഇവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുവാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒാഫ് ഇന്ത്യയുടെ നേതാവും മുന്‍ എം.എല്‍.എ യുമായിരുന്ന റ്റി.എം. മീതിയന്‍റെയും നാട്ടിലെ പുരോഗമനവാദികളായിരുന്ന ആര്‍. രാമ വര്‍മ തമ്പാന്‍, കെ.കേരളവര്‍മ തിരുമുല്‍പാട്, സി.പി.ഇബ്രാഹിം ചക്കുംതാഴം, മത്തായി വര്‍ഗീസ് ഇരുമല, പി.എം. കുഞ്ഞാലി പുതിയതൊട്ടി, എ.എന്‍. ഭാസ്കരന്‍ നായര്‍ രാജ്ഭവന്‍, പി.കെ. ശിവശങ്കരന്‍ നായര്‍ ചേലാട്ട്, പി.ഇ. വര്‍ഗീസ് പുന്നക്കാപ്പിളളില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്
ഒരു സഹകരണ സംഘം രൂപീകരിക്കുക എന്ന ആശയം രൂപപ്പെട്ടു വന്നത്.

Our Services